Friday, August 10, 2012

അമ്മയാകുക എന്നത് വലിയ കാര്യം അല്ല എന്നല്ല, പക്ഷെ കുട്ടികള്‍ ആയിരിക്കുക എന്നത് ഇച്ചിരി ചമ്മല് പരിപാടി തന്നെ ആണ്.

പള്ളിയില്‍ പോയാലെ  സ്വര്‍ഗത്തില്‍ പോകുകയുള്ളൂ   മുതല്‍ കോമ്പ്ലാന്‍ ഗ്ലാസില്‍ ഉള്ള  ഉറുംബിനെ കൂടെ കുടിച്ചാല്‍ മാത്രമേ  കാഴ്ച കൂടുകയുള്ളു എന്ന് വരെ പുളു അടിച്ചു  മാതാപിതാക്കന്‍മാര്‍ കുട്ടികളെ ഒതുക്കുന്ന കാലത്ത് ,  മുട്ടാതെ ബെട്രൂമില്‍ കേറി, നിഷ്കളങ്കത നശിച്ചു പോയ കുട്ടിയുടെ കഥയുമായി, രഗു എന്നാ പാസ്റ്റ സോസ് കമ്പനിയുടെ പരസ്യം, ഒളിമ്പിക്സ് കാണുന്ന ജനങ്ങളെ അമ്പരിപിച്ചു കൊണ്ടിരിക്കുകയാണ്. ദേ കണ്ടോളു.